കെജ്‌രിവാള്‍ വീണ്ടും കസ്റ്റഡിയില്‍: സംഘര്‍ഷം, ലാത്തിച്ചാര്‍ജ്ജ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്‌ രണ്ടാമതും ഉപരോധ മാര്‍ച്ച്‌ നടത്തിയ അരവിന്ദ്‌ കെജ്‌രിവാളിനെയും പ്രശാന്ത്‌ ഭുഷണെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിലക്ക് ലംഘിച്ച് മാര്‍ച്ച് നടത്തിയ കെജ്‌രിവാളിനെയും കൂട്ടരെയും പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തിച്ചാര്‍ജ്ജ് നടത്തി. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി എന്നിവരുടെ വസതികളിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ജന്ദര്‍ മന്ദറില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ വീണ്ടും മാര്‍ച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞ ഇവര്‍ പ്രധാനമന്ത്രി, സോണിയ ഗാന്ധി, നിതിന്‍ ഗഡ്‌കരി എന്നിവരുടെ വസതികളിലേക്ക് നീങ്ങുകയായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ജന്ദര്‍ മന്ദറില്‍ നിന്ന് രണ്ടാമത്തെ മാര്‍ച്ച്‌ ആരംഭിച്ചത്‌.

പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. തുടര്‍ന്ന് കെജ്‌രിവാളിനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :