ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 18 ഫെബ്രുവരി 2011 (09:47 IST)
PRO
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ ജി ബാലകൃഷ്ണന് എതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും. കെ ജി ബിയെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കൂടാതെ, കെ ജി ബിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍.
അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് കെ ജി ബിക്കെതിരെ ഹര്‍ജി നല്‍കിയത്. മരുമകനും ബന്ധുക്കളും വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.