കൂട്ടമാനഭംഗം: പ്രതികള്‍ തിങ്കളാ‍ഴ്ച കോടതിയിലെത്തണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ കുറ്റപത്രം പ്രത്യേകകോടതി ശനിയാഴ്ച പരിഗണിച്ചു. കേസിലെ അഞ്ച് പ്രതികള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണം എന്ന് കോടതി ഉത്തരവിട്ടു. സാകേതിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ചയാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

1,000 പേജ് കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. ആറാം പ്രതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആയിരിക്കും വാദം കേള്‍ക്കുക.

ബസ് ഡ്രൈവര്‍ രാംസിംഗ് ആണ് മുഖ്യപ്രതി. പവന്‍, വിനയ്, മുകേഷ്, അക്ഷയ് എന്നിവരും ഒരു 17കാരനുമാണ് ബാക്കി പ്രതികള്‍. രാംസിംഗിന്റെ ഇളയ സഹോദരനാണ് മുകേഷ്. കുറ്റപത്രത്തില്‍ 30 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിസംബര്‍ 16 ന് രാത്രി ആണ്‍സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങവേ 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയാകുകയായിരുന്നു. പെണ്‍കുട്ടി പിന്നീട് സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :