കൂട്ടബലാത്സംഗം: 5 പേര്‍ക്ക് ജീവപര്യന്തം

ചണ്ഡീഗഡ്| PRATHAPA CHANDRAN| Last Modified ബുധന്‍, 28 ജനുവരി 2009 (18:23 IST)
ജര്‍മ്മന്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ക്ക് ചണ്ഡീഗഡിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവു ശിക്ഷ നല്‍കി.

കേസിനാസ്പദമായ സംഭവം നടന്നത് 2008 സെപ്തംബറില്‍ ആയിരുന്നു. ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ നിന്ന് അഞ്ചസംഘം കടത്തിക്കൊണ്ടു പോയ യുവതിയെ ഒരു ഫാം ഹൌസില്‍ വച്ച് കൂട്ട ബലാല്‍ത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇക്കാര്യമെല്ലാം ആദ്യം തന്നെ പൊലീസിനോടും ഡോക്ടറിനോടും പറയാന്‍ ശ്രമിച്ചു എങ്കിലും യുവതിക്ക് ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തത് തടസ്സമായി.

മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും മറ്റ് രേഖകളും ഹാജരാക്കിയതോടെ പ്രതികളെ അറസ്റ്റ് ചെയ്തു. യുവതി സ്വമേധയാ കൂടെപ്പോരികയായിരുന്നു എന്നായിരുന്നു അവരുടെ വാദം. എന്നാല്‍, സാക്ഷി വിസ്താരത്തിന്‍റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിവായതായി അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജ ശേഖര്‍ റെഡ്ഡി ചൊവ്വാഴ്ച പ്രസ്താവിച്ചു.

മന്‍‌വീര്‍ സിംഗ്, സുഖ്‌മിന്ദര്‍ സിംഗ്, ഹര്‍പ്രീത് സിംഗ്, പങ്കജ്, സോമ്പാല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :