കുവൈറ്റ് നഗരമായ അബു ഹാലിഫയിലുണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ട് പേര്‍ സ്‌ത്രീകളാണ്. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ചയാണ് സംഭവം. താമസ സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.
ആറ് ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു തീപ്പിടുത്ത കാരണം. മരിച്ചവരില്‍ ഒരാളായ നേഴ്സ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണാണ് മരിച്ചത്.
മരണമടഞ്ഞ ഒരു പുരുഷന്‍റെയും സ്‌ത്രീയുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളിലായിരുന്നു കണ്ടെത്തിയത്. ഇവര്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികാരികള്‍ പറഞ്ഞു.
രക്ഷപ്പെട്ട പുരുഷന്‍ ജനാലയില്‍ നിന്ന് നാലാം നിലയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്