കുരങ്ങിനെ പിടിക്കാം, കാശുണ്ടാക്കാം

WD
കുരങ്ങുകളെ പിടിക്കുവാന്‍ പ്രാവീണ്യമുണ്ടോ? എങ്കില്‍, ഹിമാചല്‍‌പ്രദേശില്‍ പോയാല്‍ നിങ്ങള്‍ക്ക് കാശുണ്ടാക്കാന്‍ കഴിയും!

ഹിമാചലിലെ ജനവാസ കേന്ദ്രങ്ങളില്‍ കുരങ്ങന്‍‌മാര്‍ കാട്ടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികള്‍ കാരണം അധികൃതര്‍ക്ക് സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുരങ്ങുപിടുത്തക്കാര്‍ക്ക് പണം നല്‍കി രംഗത്ത് ഇറക്കിയാലോയെന്ന് സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പ് ആലോചിക്കുന്നു. ഇങ്ങനെ പിടിക്കുന്ന കുരങ്ങന്‍‌മാരെ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റുകയും ചെയ്യും. എന്നാല്‍, ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

ഷിംല| WEBDUNIA|
ഒരു കുരങ്ങനെ പിടിച്ചാല്‍ 400 രൂപ നല്‍കുവാനാണ് ആലോചിക്കുന്നത്. സംസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുരങ്ങന്‍‌മാരെ പിടിച്ച് വന്ധ്യംകരണ ശസ്‌ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1000 കുരങ്ങന്‍‌മാരെ പിടിച്ച് ശസ്‌ത്രക്രിയ നടത്തി. ഹിമാചല്‍‌പ്രദേശില്‍ ഇപ്പോള്‍ 30000 കുരങ്ങന്‍‌മാര്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :