കുട്ടിക്കുറ്റവാളികള്‍ക്കായി എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം.
കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വേണം. ഇവര്‍ ശിശുക്ഷേമ സമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സന്നദ്ധസംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2008 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 1.7 ലക്ഷം കുട്ടികളെ കാണാതായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
കുട്ടികളെ കാണാതാകുന്ന പരാതികളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് നിര്‍ബന്ധമായും എടുക്കണമെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.