കാമുകി വാഹനമിടിച്ച് മരിച്ചു; കാമുകന്‍ മുങ്ങി

മുംബൈ| WEBDUNIA|
കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി വാഹനമിടിച്ച് നടുറോഡില്‍ രക്തം വാര്‍ന്ന് മരിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ ഒരു വാഹനം വന്നിടിക്കുകയായിരുന്നു. അമിതവേഗതയില്‍ ആയിരുന്നു ബൈക്ക്. റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. പെണ്‍കുട്ടിയെ മരണത്തിന് വിട്ടുകൊടുത്ത് കാമുകന്‍ സംഭവസ്ഥലത്ത് നിന്ന് വിദഗ്ദ്ധമായി മുങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മഹാരാഷ്ട്രയിലെ ഗോവന്ദി സ്വദേശിയായ അനീസ ഷെയ്ക്ക് അഹമ്മദ് എന്ന യുവാവുമായി പ്രണയത്തിലായിരുനു. ഇരുവരുടേയും വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യമില്ലാത്തതിനേ തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. അങ്ങനെ തിങ്കളാഴ്ച ഇവര്‍ വിവാഹിതരാവുകയും ചെയ്തു.

അനീസയെ കാണാതായതിനേ തുടര്‍ന്ന് വീ‍ട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനമിടിച്ച് മരിച്ച അനീസയുടെ മൃതദേഹം ട്രാഫിക് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയ വിവരം അറിഞ്ഞത്.

അനീസയെ ഇടിച്ച വാഹനം പൊലീസ് തിരയുകയാണ്. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :