കസബ് തമാശയ്ക്ക് കരാട്ടെ പരിശീലിക്കുന്നു!

മുംബൈ| WEBDUNIA|
PTI
മുംബൈ ഭീകരാക്രമണക്കേസില്‍ കാത്ത് കഴിയുന്ന പാക് ഭീകരന്‍ അജ്മല്‍ കസബ് കരാട്ടെ പരിശീലനം നടത്തുന്നു. മുംബൈ ആര്‍തര്‍ റോഡ്‌ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന കസബ് സമയം കൊല്ലാനാണ് കരാട്ടെ പരിശീലിക്കുന്നതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

കസബിന് കരാട്ടെ നന്നായി അറിയാമെന്നാണ് കരുതുന്നത് എന്നും കസബിന്റെ കിക്കുകളില്‍ നിന്ന് അത് വ്യക്തമാണെന്നും ജയിലധികൃതര്‍ പറയുന്നു. അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലിലെ ‘അണ്ഡ‍‘ എന്നു പേരുള്ള ബോംബ് പ്രൂഫ് ജയില്‍ മുറിയിലാണ് കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.

കസബ് ഇപ്പോള്‍ സുരക്ഷാ ഭടന്‍‌മാരുമായി നന്നായി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ സുരക്ഷയ്ക്ക് നിയോഗിച്ചവര്‍ എവിടെ നിന്നാണ് വരുന്നത് എന്നും എത്രവര്‍ഷമായി ജോലിയിലുണ്ട് എന്നും മറ്റുമാണ് കസബിന് അറിയേണ്ടത്.

സുരക്ഷാകാരണങ്ങള്‍ മുന്നില്‍ കണ്ട് മഹാരാഷ്‌ട്രയിലെ ഏറ്റവും വലിയ ജയിലായ യെര്‍വാഡയിലേക്ക് ഇയാളെ മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സര്‍ക്കാരിനോട് പൊലീസാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി 12-നാണ് കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവച്ചത്.
ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ്‌ മുഖേനയാണ്‌ കസബ്‌ വിധി അറിഞ്ഞത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :