കസബിന്‍റെ പ്രായം: കോടതി തീരുമാനം ഇന്ന്

മുംബൈ| WEBDUNIA|
മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ തീവ്രവാദി അജ്മല്‍ ആമിര്‍ കസബ് പ്രായപൂര്‍ത്തിയായ വ്യക്തിയാണോയെന്ന കാര്യത്തില്‍ മുംബൈയിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. കസബ് പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണെന്ന ആരോപണത്തെ തുടര്‍ന്നാണ് യഥാര്‍ത്ഥ പ്രായത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഖമിനോട് പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹിലിയാനി ഉത്തരവിട്ടത്.

പ്രായം നിര്‍ണയിക്കാനായി ഡോക്ടര്‍മാര്‍, ജയില്‍ അധികൃതര്‍ തുടങ്ങിയവരുടെ സഹായവും പ്രോസിക്യൂട്ടര്‍ക്ക് തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കസബിന്‍റെ എല്ല്, പല്ല് എന്നിവ പരിശോധിച്ച്‌ പ്രായം കണക്കാക്കാന്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദേശിച്ചിരുന്നു.

റേഡിയോളജിസ്റ്റ്, ഡെന്‍റിസ്റ്റ് എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രായം നിര്‍ണയിക്കാനാവുമെന്നാണ് കരുതുന്നത്. കസബിന്‍റെ അഭിഭാഷകനായ അബ്ബാസ് കസ്മിയുടെ സാന്നിധ്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. കസബ് പ്രായപൂര്‍ത്തിയാവാത്തയാളാണെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :