കസബിന് പത്രം അനുവദിക്കാനാവില്ല

മുംബൈ| WEBDUNIA|
മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ തീവ്രവാദി അജ്മല്‍ ആമിര്‍ കസബിന് ജയിലില്‍ വര്‍ത്തമാന പത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ കസബ് ആവശ്യപ്പെടുകയാണെങ്കില്‍ വായിക്കാനായി പുസ്തങ്ങള്‍ നല്‍കമെന്നും കസബിന്‍റെ അഭിഭാഷകന്‍ അബ്ബാസ് കസ്മിയോട് പ്രത്യേക കോടതി വ്യക്തമാക്കി.

ഉര്‍ദു നല്ലപോലെ വായിക്കാനറിയുന്ന കസബിന് ഉര്‍ദുവിലുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്ന് കസ്മി പറഞ്ഞു. പുസ്തകങ്ങള്‍ ജയിലര്‍ക്കാണ് നല്‍കേണ്ടത്. അദ്ദേഹം ഇത് കസബിന് കൈമാറും. കേസ് പഠിക്കാന്‍ തനിക്ക് വളരെകുറച്ചു സമയം മാത്രമേ ലഭിച്ചുള്ളൂവെന്നും കസ്മി പറഞ്ഞു. 11000 പേജുള്ള കുറ്റപത്രം പഠിച്ച് മെയ് രണ്ടിന് കോടതിയില്‍ തന്‍റെ വാദം അവതരിപ്പിക്കേണ്ടതെന്നും കസ്മി പറഞ്ഞു.

കസബ് പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന വാദത്തെ തുടര്‍ന്ന് കസബിന്‍റെ പ്രായത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പ്രായം നിര്‍ണയിക്കാനായി ഡോക്ടര്‍മാര്‍, ജയില്‍ അധികൃതര്‍ തുടങ്ങിയവരുടെ സഹായവും പ്രോസിക്യൂട്ടര്‍ക്ക് തേടാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :