കല്‍ക്കരിപ്പാടം: ഇടപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം ഇടപാടുകള്‍ സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകള്‍ കൃത്യമല്ലെന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്. റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ലോക്സഭയുടെ മേശപ്പുറത്ത് വച്ച പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കല്‍ക്കരിപ്പാടം ഇടപാടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിക്കും തുടര്‍ന്ന് രാജ്യസഭയിലുമാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തിയത്. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസ്താവന അദ്ദേഹം ഇരു സഭയുടേയും മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ താല്‍പ്പര്യമാണ്. സിഎജി റിപ്പോര്‍ട്ട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത് പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ വരുമ്പോള്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം കര്‍ക്കരിപ്പാടത്തിന്റെ പേരില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. 2005-09 കാലയളവില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സര്‍ക്കാരിന് 1.85 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നായിരുന്നു സി എ ജി റിപ്പോര്‍ട്ട്.