കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രി സ്വയം ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് ബിജെപി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതികേസില്‍ പ്രധാനമന്ത്രി സ്വയം ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് ബിജെപി. കല്‍ക്കരിപ്പാടം ഫയലുകള്‍ കാണാതായതിനെ കുറിച്ച് കേസെടുക്കാത്തത് എന്തെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ചോദിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ എന്ന് കേസെടുക്കുമെന്ന് വ്യക്തമാക്കണമെന്നും സുഷമ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
കല്‍ക്കരിപ്പാടം വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം രാവിലെ ബഹളം വെച്ചിരുന്നു. ബഹളത്തെ തുടര്‍ന്ന് നിരവധി തവണ ഇരുസഭകളും നിര്‍ത്തിവെച്ചു. കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കാട്ടി സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ആവശ്യം തള്ളുകയായിരുന്നു.
കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിവാദം കത്തുന്ന സമയത്ത് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന സിബിഐ എസ്പിയുടെ ആവശ്യം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാട് സിബിഐ ഡയറക്ടര്‍ സ്വീകരിച്ചത്. കല്‍ക്കരി ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ കേസ് അന്വേഷിക്കുന്ന സിബിഐ എസ്പിയുടെ ആവശ്യം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഫയലുകള്‍ കാണാതായ സംഭവത്തില്‍ പ്രധാനമന്ത്രി ഇന്നലെ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു.