കലാമിനെ തേടി ഹൂവര്‍ അംഗീകാരം

WD
മുന്‍ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് 2008 ലെ ഹൂവര്‍ അവാര്‍ഡ്. വെള്ളിയാഴ്ച ന്യൂയോര്‍ക്കിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പൊതുജന സേവന രംഗത്തെ മികവിനാണ് അവാര്‍ഡ്. ഏപ്രില്‍ 28 ന് ആയിരിക്കും അവാര്‍ഡ് ദാന ചടങ്ങ്.

തദ്ദേശീയമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ പൊതുജങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ കുറഞ്ഞ ചെലവില്‍ അവതരിപ്പിച്ചതിനും ഡോക്ടര്‍മാരെയും സങ്കേതിക വിദഗ്ധരെയും തമ്മില്‍ ബന്ധിപ്പിച്ച് ഗ്രാമീണ മേഖലയില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയതുമാണ് കലാമിനെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണം.

നൂതന ഉപകരണങ്ങളുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ആശുപത്രികള്‍ ‘സൂപ്പര്‍ സ്പെഷാലിറ്റി’ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചു. ടെലി-മെഡിസിന്‍ സേവനങ്ങള്‍ ഗ്രാമീണ മേഖലയ്ക്ക് ഏറെ ഉപകാരപ്രദമാക്കി എന്നും അവാര്‍ഡ് സമിതിയുടെ പ്രശംസാ പത്രത്തില്‍ പറയുന്നു.

അമേരിക്കന്‍ സൊസെറ്റി ഓഫ് സിവില്‍ എഞ്ചിനിയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മൈനിംഗ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനിയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനിയേഴ്സ്, ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.


ന്യൂയോര്‍ക്ക്| PRATHAPA CHANDRAN| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (13:14 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :