കര്‍ണ്ണാടക: വകുപ്പ് വിഭജനം 6ന് ശേഷം

Yadyoorappa
WDWD
കര്‍ണ്ണാടകയിലെ യദ്യൂരപ്പ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെന്നറിയുന്നത് ജൂണ്‍ ആറിന് ശേഷം മാത്രമായിരിക്കും. മുഖ്യമന്ത്രി യദ്യൂരപ്പ, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ഡി.വി.സദാനന്ദ ഗൌഡ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.

വകുപ്പ് വിഭജനം പൂര്‍ത്തിയാവുന്നതു വരെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിതന്നെയായിരിക്കും കൈകാര്യം ചെയ്യുക. ആഭ്യന്തരം, പൊതുമരാമത്ത്, ഊര്‍ജ്ജം, നഗരവികസനം, ഖനി, ജലസേചനം എന്നീ വകുപ്പുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരാണുള്ളതെന്ന് സൂചനയുണ്ട്.

ജനതാദള്‍-ബി.ജെ.പി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് യദ്യൂരപ്പ കൈയാളിയിരുന്ന ധനകാര്യം, എക്സൈസ് വകുപ്പുകള്‍ ഇത്തവണ മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കുമെന്നാണ് കരുതുന്നത്.

29 അംഗ മന്ത്രിസഭയില്‍ ഏവരേയും തൃപ്തിപ്പെടുത്തുന്ന രീതിയുള്ള വകുപ്പ് വിഭജനം സുഗമമാക്കാനാണ് യദ്യൂരപ്പ ഇപ്പോള്‍ ശ്രമിക്കുന്നത്.

നാലു തവണ അനേക്കലില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാരായണ സ്വാമിക്ക് മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ അനുയായികള്‍ ഹൂബ്ലിയില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങിങ്ങ് വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
ബാംഗ്ലൂര്‍| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :