കര്‍ണാടക സര്‍ക്കാര്‍ ബസിന് മൂന്ന് വാതിലുകള്‍ പിടിപ്പിക്കുന്നു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 7 ഡിസം‌ബര്‍ 2013 (12:39 IST)
PTI
സംസ്ഥാനാന്തര സര്‍വീസ്‌ നടത്തുന്ന ബസുകളില്‍ രക്ഷാവാതിലുകള്‍ പിടിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു മാസത്തെ സമയപരിധി പ്രഖ്യാപിച്ചു.

അതിനകം ചട്ടം പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ്‌ റദ്ദാക്കും. ബാംഗൂരില്‍ നിന്നുള്ള രണ്ടു സംസ്ഥാനാന്തര ബസുകള്‍ അപകടത്തില്‍പ്പെട്ട്‌ ഈയിടെ 52 യാത്രികര്‍ വെന്തുമരിച്ച സാഹചര്യത്തിലാണു നടപടി. സംസ്ഥാനാന്തര ബസുകളില്‍ യാത്രക്കാരുടെ പൂര്‍ണമായ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട ട്രിപ്പ്‌ ഷീറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഇവയുടെ മൂന്നു പകര്‍പ്പ്‌ നിര്‍ബന്ധമാണ്‌.

അന്യസംസ്ഥാനത്തേക്കു പോകുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ പാടില്ല; ബസില്‍ തീയണയ്ക്കല്‍ ഉപകരണവും പ്രഥമശുശ്രൂഷാ കിറ്റും നിര്‍ബന്ധം തുടങ്ങിയവയാണ്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മറ്റു സുരക്ഷാ മാനദണ്ഡങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :