കര്‍ണാടകയില്‍ 11 ബിജെപി വിമത എംഎല്‍എമാരെ പുറത്താക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചു. അയോഗ്യരാക്കിയ 11 ബിജെപി വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിയില്‍ ജസ്റ്റിസ് വി ജി സഭാഹിത്താണ് വിധി പറഞ്ഞത്.
യദ്യൂരപ്പ സര്‍ക്കാരിന് അഞ്ച് വിമതരടക്കം 16 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 10 ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമായിരുന്നു. എന്നാല്‍, വിശ്വാസ വോട്ട് നടക്കുന്നതിനു മുമ്പ് സ്പീക്കര്‍ ബൊപ്പയ്യ 16 വിമതരെയും അയോഗ്യരാക്കി. ഇതെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കര്‍ണാടക ചീഫ് ജസ്റ്റിസ് ഖേഹറും ജസ്റ്റിസ് എന്‍ കുമാറുമാണ് വിമതരുടെ ഹര്‍ജി ആദ്യം പരിഗണിച്ചത്. സ്പീക്കറുടെ നടപടിയെ ചീഫ് ജസ്റ്റിസ് പിന്തുണയ്ക്കുകയും എന്‍ കുമാര്‍ എതിര്‍ക്കുകയും ചെയ്തതോടെ ഹര്‍ജി സഭാഹിത്തിന്റെ ബഞ്ചിനു വിടുകയായിരുന്നു. ഒക്ടോബര്‍ 22 ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് അയോഗ്യരാക്കിയ സ്വതന്ത്രര്‍ ആവശ്യമുന്നയിച്ചിരുന്നു എങ്കിലും ഹൈക്കോടതി ആവശ്യം അംഗീകരിച്ചിരുന്നില്ല.
നവംബര്‍ രണ്ടിനാണ് സ്വതന്ത്രര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ വിധി ഉണ്ടാവുക. അതിനു ശേഷം മാത്രമേ യദ്യൂരപ്പ സര്‍ക്കാരിന് അന്തിമമായി ഭൂരിപഷം ഉറപ്പിക്കുന്നതിന് സാധിക്കൂ.