കര്‍ണാടക: ചിദംബരം ഗവര്‍ണര്‍ക്കൊപ്പം

ന്യൂഡല്‍ഹി| WEBDUNIA|
PTI
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നടപടിയെ പിന്തുണയ്ക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. ആഭ്യന്തരമന്ത്രി പുറത്തിറക്കിയ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

ഒരു ഗവര്‍ണര്‍ ഇതാദ്യമായല്ല ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ വിചാരണ ചെയ്യാന്‍ അനുമതി നല്‍കുന്നത്. മധ്യപ്രദേശിലെ ഒരു കേസില്‍ ഗവര്‍ണര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തിന്റെ നിയമപരവും ഭരണഘടനാപരവും ആയ സാധുതകള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍, ഇത് തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല എന്നും ചിദംബരം പറഞ്ഞു.

ഗവര്‍ണറുടെ നടപടിക്ക് എതിരെ ബിജെപി കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദ് പലയിടത്തും പൂര്‍ണമാണ്. ബാംഗ്ലൂരില്‍ കടകമ്പോളങ്ങള്‍ ഭാഗികമായി മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളൂ. അക്രമാസക്തരായ ജനക്കൂട്ടം ദാവന്‍‌ഗെരെയില്‍ രണ്ടും ബാംഗ്ലൂരില്‍ ഒന്നും ബസുകള്‍ കത്തിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :