തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് ബുധനാഴ്ച നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. നടുവ് വേദനയെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
രാവിലെ 7.30 ന് തുടങ്ങിയ ശസ്ത്രക്രിയ ഉച്ചയ്ക്ക് 11 മണിവരെ നീണ്ടു. കരുണാനിധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു.
മസില്‍ വലിവിനെ തുടര്‍ന്ന് ജനുവരി 26 ന് ആണ് കരുണാനിധിയെ ചെന്നൈ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മസില്‍വലിവിനെ തുടര്‍ന്ന് കടുത്ത നടുവ് വേദനയുള്ളതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്.
ഡല്‍ഹിയില്‍ നിന്ന് എത്തിയ ഡോ.ജയ്സ്വാള്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡത്തിന്‍റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം കരുണാനിധിയെ പരിചരിക്കുന്നു.