കരച്ചില്‍ കാരണം അച്ഛന്‍ മകനെ കൊന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PRO
പൈശാചികതയ്ക്ക് ഡല്‍ഹി ഒരു ഉദാഹരണം കൂടി നല്‍കുന്നു. ഒരു വയസ്സുള്ള ആണ്‍കുട്ടിയെ പിതാവ് കൊല ചെയ്തു. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ അസഹ്യമായി തോന്നിയതു കൊണ്ടാണത്രേ പിതാവ് ഈ കൊടും ക്രൂരത കാട്ടിയത്!

ശനിയാഴ്ച രാത്രി തെക്കന്‍ ഡല്‍ഹിയിലെ വസന്ത്‌കുഞ്ചിലാണ് സംഭവം നടന്നത്. ജോഗീന്ദര്‍ എന്നയാളാണ് സ്വന്തം മകനെ കൊലപ്പെടുത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ കൊടുംപാതകം ചെയ്തത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ജോഗീന്ദര്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഇയാള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങി വരാന്‍ ഭാര്യയെ കടയിലേക്ക് പറഞ്ഞുവിട്ടു. മകനെ പിതാവിന്റെ അടുത്ത് ഏല്‍പ്പിച്ചാണ് ജോഗീന്ദറിന്റെ ഭാര്യ കുമിത്ര കടയിലേക്ക് പോയത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ കുട്ടിയെ മരിച്ചനിലയിലാണ് കണ്ടതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :