ഒറീസയില്‍ ചുഴലിക്കാറ്റിന് സാധ്യത

ഭുവനേശ്വര്‍| WEBDUNIA| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2013 (15:06 IST)
PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി ഒറീസയില്‍ വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതിനെത്തുടര്‍ന്ന് ഒറീസയുടെ തീരജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി.

പാരദ്വീപ് തുറമുഖത്തുനിന്ന് 1250 കിലോമീറ്റര്‍ അകലെ രൂപംകൊണ്ട് കരയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ശക്തി സമാഹരിച്ച് ശനിയാഴ്ച വൈകുന്നേരത്തോടെ ഒറീയിലെത്തുമെന്നാണ് മുന്നറിയിപ്പ്.

ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഒറീസയില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :