ഒറീസ:മഹേശ്വര്‍ മൊഹന്തി രാജിവെച്ചു

ഭുവനേശ്വര്‍| WEBDUNIA|
നിയമസഭയിലെ സെക്യൂരിറ്റി ജീവനക്കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ഒറീസ സ്‌പീക്കര്‍ മഹേശ്വര്‍ മൊഹന്തി തിങ്കളാഴ്‌ച രാജി വെച്ചു. മൊഹന്തി രാജിവെ‌യ്‌ക്കണമെന്ന് കോണ്‍‌ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യമുന്നയിച്ചിരുന്നു.

ബി‌ജെഡി ടിക്കറ്റിലാണ് മൊഹന്തി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അതേസമയം സ്‌പീക്കറുടെ നിയോജക മണ്ഡലമായ പുരിയിലെ ബി‌ജെഡി പ്രവര്‍ത്തകര്‍ മൊഹന്തി നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് . ഒരു ബി‌ജെ‌പി മന്ത്രിയാണ് മൊഹന്തിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു.

മൊഹന്തി നിയമസഭയില്‍ വരുന്നത് നിറുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സഭയില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയിരുന്നു.

അതേസമയം മൊഹന്തിയ്‌ക്കെതിരെയുള്ള പരാതി സമര്‍പ്പിച്ച ഗായത്രി ദേശ് പാണ്ഡ അപ്രത്യക്ഷയായത് പൊലീസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകുന്നതിന് ഗായത്രിയുടെ മൊഴി അത്യാവശ്യമാണെന്ന് പൊലീസ് പറയുന്നു.

ഗായത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ശനിയാഴ്‌ച വൈകീട്ട് കേസെടുത്തിരുന്നു. ഗായത്രി പാണ്ഡ കഴിഞ്ഞ ബുധനാഴ്‌ചയാണ് പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :