AISWARYA|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (15:00 IST)
ആധാറിലെ പിഴവ് കാരണം ഒരു ഗ്രാമത്തില്‍ ഏല്ലാവര്‍ക്കും ഒരേ ജന്മദിനം. ഹരിദ്വാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഗൈന്ദി ഘാട്ട ജില്ലയിലാണ് ഇത്തരമൊരു സംഭവം നടന്നത്. 800 കുടുംബങ്ങള്‍ക്കാണ് ആധാറില്‍ ഒരേ ജനനതീയ്യതിയുള്ളത്. ഞങ്ങളോട് എല്ലാവര്‍ക്കും യുണീക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
ഇതില്‍ എന്ത് യുണീക്ക്‌നെസ്സാണ് ഉള്ളതെന്ന് മനസിലാകുന്നില്ലെന്ന് മുഹമ്മദ് ഖാന്‍ എന്നയാള്‍ പറയുന്നു. തന്റെ അയല്‍വാസിയായ അലാഫ്ദീനും അയാളുടെ കുടുംബത്തിനും തനിക്ക് ലഭിച്ചത് പോലെയുള്ള ആധാറാണ് ലഭിച്ചതെന്ന് മുഹമ്മദ് ഖാന്‍ പറയുന്നു. നേരത്തെ ഉത്തര്‍പ്രദേശില്‍ ആഗ്രയിലും അലഹബാദിലും ഇതുപോലെ തെറ്റുകള്‍ നിറഞ്ഞ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡുണ്ടാക്കിയ സ്വകാര്യ ഏജന്‍സികളുടെ ഭാഗത്ത് നിന്നാണ് പിഴവ് സംഭവിച്ചതെന്നാണ് അധികൃതര്‍ പറഞ്ഞു.