ഒടുവില്‍ ദിനേശ് ത്രിവേദി രാജിവച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ റയില്‍‌വെ മന്ത്രി ദിനേശ് ത്രിവേദി രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ച് ത്രിവേദി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് രാജിക്കത്ത് അയച്ചു. കേന്ദ്രഷിപ്പിംഗ് സഹമന്ത്രി മുകുള്‍ റോയിയായിരിക്കും പുതിയ റയില്‍വെ മന്ത്രി.

മമത ആവശ്യപ്പെട്ടത് പ്രകാരമാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ത്രിവേദി മാധ്യമങ്ങളെ അറിയിച്ചു. റയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്ന് ത്രിവേദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമത അതിന് തയ്യാറായില്ല. തുടര്‍ന്നാണ് അദ്ദേഹം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. നാല് ദിവസം നീണ്ട ആശയക്കുഴപ്പങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നതായും ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ മമത ത്രിവേദിയുടെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

English Summary: Four days after he presented the Railway Budget - and earned the ire of his party leadership for his proposal to hike passenger fares - Railway Minister Dinesh Trivedi resigned from the Union Cabinet on Sunday evening,


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :