ഐ‌എ‌ഇ‌എ പിന്തുണക്ക് യു‌എസ് ശ്രമം

വിയന്ന| WEBDUNIA|
ഇന്തോ-അമേരിക്കന്‍ ആണവ കരാറുമായി ബന്ധപ്പെട്ട, സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ധാരണ അംഗീകരിക്കുന്നതിന് ഐ‌എ‌ഇ‌എ ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്സ് വെള്ളിയാഴ്ച യോഗം ചേരാനിരിക്കെ, ധാരണ അംഗീകരിക്കപ്പെടാന്‍ യു‌എസ് ശ്രമം തുടരുന്നു.

“അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായി ഇന്ത്യ അത്തരമൊരു കരാറിനു തയ്യാറാകുന്നത്, അന്താരാഷ്ട്ര ആണവ നിര്‍വ്യാപനത്തിനു മുതല്‍ക്കൂട്ടാകും.” യോഗത്തിനു മുന്നോടിയായി നടത്തിയ പ്രസ്താവനയില്‍ അമേരിക്ക പറഞ്ഞു.

ഐ‌എ‌ഇ‌എ ബോര്‍ഡിലെ അംഗരാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ അമേരിക്ക ശ്രമം തുടരുകയാണ്. ഇന്തോ- അമേരിക്കന്‍ ആണവകരാര്‍ നടപ്പാക്കുന്നതിന്, ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കുന്നതിന് എന്‍‌എസ്ജി പിന്തുണ നേടിയെടുക്കുന്നതിനായി ഒരു പ്രത്യേക പ്രോട്ടോക്കോളും ഐ‌എ‌ഇ‌എ അംഗീകരിക്കും.

ആണവകരാര്‍ പ്രക്രിയയിലെ പ്രധാന ഒരു ഘട്ടം ഇതോടെ പിന്നിടുകയാണ്. ഐഎഇ‌എ അംഗീകാരത്തിനു പിന്നാലെ എന്‍‌എസ്‌ജി നടപടികള്‍ കൂടി പൂര്‍ത്തിയായാല്‍ കരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍റെ പരിഗണനയിലെത്തും. സമയപരിമിതി മാത്രമാണ് കരാറിന് ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :