ഐജിഎസ്ടി എന്താണെന്ന് അറിയണോ?

ഇതാണ് ജിഎസ്ടിയുടെ ഭാഗമായ ഐജിഎസ്ടി !

AISWARYA| Last Updated: വെള്ളി, 30 ജൂണ്‍ 2017 (16:44 IST)
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരം ജിഎസ്ടി നടപ്പാക്കുകനുള്ള തയ്യാറെടുപ്പിലാണ്
കേന്ദ്ര സർക്കാർ. എന്നാല്‍ ഇപ്പോള്‍ സാധാരണകാരുടെ മനസില്‍ വരുന്ന ചോദ്യം എന്താണ് ജിഎസ്ടിയുടെ ഭാഗമായ ഐജിഎസ്ടി എന്നതാണ്.

അന്തർസംസ്ഥാന ചരക്ക് സേവന വിതരത്തിന് ഒരു ഇന്റഗ്രേറ്റഡ് ജിഎസ്ടി കേന്ദ്ര സർക്കാർ ചുമത്തുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 269 എ പ്രകാരം അന്തർ സംസ്ഥാന വ്യാപാരത്തിന്റെയോ വാണിജ്യത്തിന്റെയോ ഭാഗമായുള്ള വിതരണത്തിന് ജിഎസ്ടി ചുമത്തുന്നത് കേന്ദ്ര സർക്കാരാണ്. അങ്ങനെ പിരിക്കുന്ന നികുതി കേന്ദ്രവും സംസ്ഥാനവും തമ്മിൽ പങ്കുവയ്ക്കണം ഇതാണ് ഐജിഎസ്ടിയുടെ ആശയം.


ഇന്ന് നടന്ന യോഗത്തില്‍ ജിഎസ്ടിയുടെ ഭാഗമായ കേന്ദ്ര ചരക്കുസേവന നികുതി(സിജിഎസ്ടി), സമ്പൂര്‍ണ്ണ ചരക്ക് സേവന നികുതി(ഐജിഎസ്ടി) എന്നിവയുടെ നിബന്ധനകള്‍ യോഗം അംഗീകരിച്ചിരുന്നു. അതില്‍
ജിഎസ്ടി ചട്ടങ്ങളില്‍ കേന്ദ്രം 26 ഓളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അങ്ങനെ മാറ്റം വരുത്തിയതിന് കേന്ദ്ര സര്‍ക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് മധ്യത്തോടെ ജിഎസ്ടി സംബന്ധിച്ച് വീണ്ടും യോഗം ചേരും. യോഗത്തില്‍ സിജിഎസ്ടി, ഐജിഎസ്ടി എന്നിവ വീണ്ടും ചര്‍ച്ച ചെയ്യുന്നതാണെന്ന് ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :