ഐ ടി മേഖലയ്ക്ക് അച്‌ഛേ ദിന്‍, ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 28 ഫെബ്രുവരി 2015 (17:22 IST)
സാങ്കേതികരംഗത്തുള്ളവര്‍ക്ക് പ്രതീക്ഷ നല്കുന്നതാണ് ഇത്തവണത്തെ പൊതുബജറ്റ്. ഐ ടി ഉല്പന്നങ്ങള്‍ക്കുള്ള പ്രത്യേക അധിക നികുതി നീക്കം ചെയ്തത് ഈ ബജറ്റിലെ ഒരു പ്രത്യേകതയാണ്. ഒപ്പം, വ്യക്തികള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.

മദ്യം, കോള, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ എന്നിവയ്ക്കും വില വര്‍ദ്ധിക്കും. ഒരു ലക്ഷം രൂപയ്ക്ക്
മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.

ഇറക്കുമതി ചെയ്യുന്ന മൊബൈല്‍, ടാബ്‌ലൈറ്റ്സ് എന്നിവയുടെ വിലയും വര്‍ദ്ധിക്കും. വിമാനയാത്രയുടെ ചെലവും കുടും. സിഗരറ്റ്, ആഡംബര വീടുകള്‍, സ്റ്റീല്‍ എന്നിവയ്ക്ക് നികുതി കൂടും.

ഇന്ത്യന്‍ നിര്‍മ്മിതല്‍ മൊബൈല്‍, എല്‍ ഇ ഡി ടി വി എന്നിവയ്ക്ക് വില കുറയും. പാക് ചെയ്ത പഴങ്ങള്‍, പച്ചക്കറി, റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍, പേസ്മെക്കര്‍, അഗര്‍ബത്തി, കംപ്രസര്‍, സോളര്‍, വാട്ടര്‍ ഹീറ്റര്‍, തുകല്‍ ചെരുപ്പ് എന്നിവയുടെയും വിലകുറയും.

മ്യൂസിയം, മൃഗശാല എന്നിവിടങ്ങളില്‍ നിരക്ക് കുറയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :