എസ്എംഎസിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിവരുത്താന്‍ ഐആര്‍സിടിസി പുത്തന്‍ സംവിധാനം ഒരുക്കുന്നു. വരുന്ന ജൂലൈ മുതല്‍ വെറും ഒരു എസ്എംഎസിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് തയ്യാറാക്കുന്നത്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ എസ്‌എംഎസ്‌ അയക്കേണ്ട നമ്പര്‍ ഉടന്‍ തന്നെ ഐആര്‍സിടിസി പ്രഖ്യാപിക്കും. ജൂലൈ ഒന്നു മുതല്‍ ആണ് ഇത് പ്രാബല്യത്തില്‍ വരിക.

എസ്‌എംഎസ്‌ ബുക്കിംഗിനായി യാത്രക്കാര്‍ ചെയ്യേണ്ടത് ഇത്രമാത്രം: നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഐആര്‍സിടിസിയിലും കൂടാതെ ഒരു ബാങ്കിലും രജിസ്‌റ്റര്‍ ചെയ്യണം. പണമിടപാടിന് അംഗീകാരം നല്‍കുന്നതിനായി ബാങ്ക്‌ MMIDയും(മൊബൈല്‍ മണി ഐഡന്റിഫയര്‍) OTP യും (വണ്‍ ടൈം പാസ്‌വേര്‍ഡ്‌) നല്‍കും.

എസ്‌എംഎസ്‌ ടിക്കറ്റ്‌ ബുക്കിംഗ് വളരെ ലളിതമാണ് എന്ന് ഐആര്‍സിടിസി വ്യക്തമാക്കുന്നു. ട്രെയിന്‍ നമ്പന്‍, യാത്രയുടെ തീയതി, പോകേണ്ട സ്‌ഥലം, യാത്ര ചെയ്യുന്നത്‌ ഏതു ക്ലാസില്‍, യാത്രക്കാരുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങളും എസ്‌എംഎസ്‌ ബോക്‌സില്‍ ടൈപ്പ്‌ ചെയ്‌ത് അയയ്ക്കുകയാണ് വേണ്ടത്.

ഈ എസ്എംഎസ് അയച്ചുകഴിയുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഐഡി ലഭിക്കും. ഇതിന് ശേഷം PAY എന്ന്‌ ടൈപ്പ്‌ ചെയ്‌ത് ട്രാന്‍സാക്ഷന്‍ ഐഡിയും, MMIDയും എസ്‌എംഎസ്‌ ആയി അയച്ചു കൊടുക്കണം.

മൂന്ന് രൂപയാണ് ഒരു എം എസ് എസിന് ഈടാക്കുക. ടിക്കറ്റ് തുക 5,000 രൂ‍പ വരെ ആണെങ്കില്‍ 5 രൂപയാണ് പെയ്മെന്റ് ഗേറ്റ്വേ ചാര്‍ജ്ജ്. 5,000രൂപയ്ക്ക് മുകളില്‍ ആണെങ്കില്‍ 10 രൂപയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :