എഴുപതുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു!

അലഹബാദ്| WEBDUNIA|
PRO
എഴുപതുകാരിയായ ഒരു മുന്‍ കോളജ് പ്രിന്‍സിപ്പലിനെ വീട്ടു ജോലിക്ക് നിന്ന യുവാവ് ബലാത്സംഗം ചെയ്ത ശേഷം ശ്വാസം‌മുട്ടിച്ചു കൊന്നു. പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് പൊലീസ് വ്യാഴാഴ്ച വെളിപ്പെടുത്തി.

ഈശ്വര്‍ ശരണ്‍ വനിതാ കോളജിലെ പ്രിന്‍സിപ്പലായി വിരമിച്ച സ്ത്രീയെ ആണ് കഴിഞ്ഞ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം അമര്‍ സിംഗ് യാദവ് (21) എന്ന യുവാവ് കൊലപ്പെടുത്തിയത്. ബുധനാഴ്ച അലഹബാദിലെ പ്രശസ്തമായ ജോര്‍ജ്ജ് ടൌണ്‍ പ്രദേശത്തുള്ള വീട്ടിലായിരുന്നു സംഭവം നടന്നത്.

ചോദ്യം ചെയ്യലില്‍ യാദവ് കുറ്റം സമ്മതിച്ചു. തനിക്ക് ആദ്യം കൊലപാതകത്തിന് ഉദ്ദേശമില്ലായിരുന്നു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തുന്നു.

വളരെക്കാലത്തിനു ശേഷമാണ് യാദവ് മുന്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് വന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപെടാന്‍ ഒരുങ്ങുമ്പോള്‍ ഒരു വീട്ടു ജോലിക്കാരി വരുന്നത് കണ്ട് ടെറസിനു മുകളില്‍ പതുങ്ങി. അപ്പോഴേക്കും ജോലിക്കാരി പൊലീസിനെ വിളിച്ചു കഴിഞ്ഞിരുന്നു.

വീടിനുള്ളില്‍ തെരച്ചില്‍ നടത്തിയ പൊലീസ് പുരുഷന്‍‌മാരുടെ ഒരു ജോഡി ഷൂസ് കണ്ടതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വീടു മുഴുവന്‍ അരിച്ചുപെറുക്കിയ പൊലീസ് മറഞ്ഞിരുന്ന യാദവിനെ പിടികൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :