സജിത്ത്|
Last Modified വെള്ളി, 30 ജൂണ്‍ 2017 (16:27 IST)
കേന്ദ്ര സർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും ഭരണഘടന അനുവദിക്കുന്ന തരത്തിലുള്ള ഫെഡറലിസം നിലനിർത്തുന്നതിനുവേണ്ടിയാണു രണ്ടു തരത്തിലുള്ള ജിഎസ്ടികള്‍ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെ പരോക്ഷ നികുതി പരിഷ്ക്കാരങ്ങളിലെതന്നെ സുപ്രധാനമായ ഒരു കാൽവയ്പ്പ് കൂടിയാണ് ജിഎസ്ടി.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വളരെയേറെ നികുതികൾ ഒറ്റ നികുതിയായി മാറുന്നതിലൂടെ നികുതികളുടെ മേൽ നികുതി എന്നതിന്റെ ദൂഷ്യ ഫലങ്ങൾ ഒഴിവാകുകയും രാജ്യമൊട്ടാകെ ഒരു പൊതുവിപണിയായി മാറുകയും ചെയ്യുമെന്നതും ഇതിന്റെ പ്രധാന നേട്ടമാണ്.
നിലവില്‍ 25 ശതമാനം മുതൽ 30 ശതമാനം വരെ കണക്കാക്കപ്പെടുന്ന മൊത്തം നികുതിഭാരം വളരെ കുറയുമെന്നതും ഉപഭോക്താവിനുണ്ടാകുന്ന ഏറ്റവും വലിയ നേട്ടമാണ്. ഇതിലൂടെ ഉൽപ്പന്നങ്ങൾ കൂടുതൽ മത്സര ക്ഷമമാകുകയും സാമ്പത്തിക വളർച്ച മെച്ചപ്പെടുകയും കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടേയും വരുമാനം വർധിക്കുകയും ചെയ്യും.