ഡല്‍ഹി|
rahul balan|
Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (06:01 IST)
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണാകും. അഞ്ച് വര്‍ഷമാണ് കാലാവധി. പ്രധാനമന്ത്രി നരേന്ദ്രമോഡി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ എന്നിവര്‍ അടങ്ങിയ സമിതിയുടേതാണ് തീരുമാനം. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ വിരമിച്ചതിനെത്തുടര്‍ന്ന് എട്ടു മാസമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം. ഒഴിഞ്ഞ് കിടക്കുകയായിരുന്നു
കര്‍ണാടക, ഛത്തീസ്ഗഡ്, കേരള ഹൈക്കോടതികളില്‍ സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം 2014 സപ്തംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ജസ്റ്റിസ് ദത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്. കര്‍ണാടകത്തിലെ ചിക്കമംഗ്‌ളൂര്‍ സ്വദേശിയാണ്.