എക്‌സിറ്റ് പോള്‍ നിരോധിച്ചു

ഡെറാഡൂണ്‍| WEBDUNIA| Last Modified തിങ്കള്‍, 23 ജനുവരി 2012 (08:45 IST)
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ എക്‌സിറ്റ് പോളിന് നിരോധനം. ജനവരി 28-ന് രാവിലെ ഏഴു മുതല്‍ മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചര വരെയാണ് എക്സിറ്റ് പോള്‍ വിലക്കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്.

ഈ ദിവസങ്ങളില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും ഫലം പുറത്തുവിടുന്നതും വിലക്കിയിട്ടുണ്ട്. ഇലക്ടോണിക് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഭിപ്രായ സര്‍വേകള്‍ പുറത്തുവിടരുതെന്നും നിര്‍ദ്ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :