ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ജയില്‍ ഡിജിപി സ്ഥാനത്തുനിന്നും അടുത്തിടെ ചുമതലയില്‍ നിന്ന് മാറ്റപ്പെട്ട അലക്സാണ്ടര്‍ ജേക്കബിനെ ഫയര്‍ഫോഴ്സ് നവീകരണ സമിതി മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് അലക്സാണ്ടര്‍ ജേക്കബിനെ ജയില്‍ മേധാവി...