ഉദ്ധവിനെതിരെ നടപടി ഉണ്ടായേക്കും

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ഞായര്‍, 22 മാര്‍ച്ച് 2009 (14:50 IST)
പ്രധാനമന്ത്രി മന്‍‌മോഹന്‍സിംഗിനെ കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ശിവസേന എക്സിക്യൂട്ടീവ് പ്രസിഡന്‍റ് ഉദ്ധവ് താക്കറെയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചേക്കും.

മാര്‍ച്ച് 20ന് മുംബൈയില്‍ നടന്ന ബിജെപി-ശിവസേന തെരഞ്ഞെടുപ്പ് റാലിയില്‍ ഉദ്ധവ് നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണെന്ന് മുംബൈ സിറ്റി കളക്ടര്‍ കുന്ദന്‍ വ്യക്തമാക്കി.

സംഭവത്തിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താ‍വ് മനീഷ് തിവാരി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ ഇത്തരം അനാവശ്യ പദങ്ങള്‍ ഉപയോഗിക്കുന്നത് വ്യതിയോട് മാത്രമല്ല പദവിയോടുമുള്ള അനാദരവാണെന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

ഉദ്ധവിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ ഐപിസി, റപ്രസന്‍റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :