aparna|
Last Modified ശനി, 26 ഓഗസ്റ്റ് 2017 (07:40 IST)
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍. സംഘര്‍ഷത്തിനിടെ 32 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ദേര സച്ച അനുയായികളാണ് കൊല്ലപ്പെട്ടതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമം നിയന്ത്രണാവിധേയമാകാതിരുന്നപ്പോള്‍ പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാനയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷം നേരിടന്‍ എല്ലാ സജ്ജീകരണങ്ങളുമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ജനക്കൂട്ടം കരുതുന്നതിനേക്കാള്‍ വലുതാണെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചു. കലാപം അഴിച്ചുവിടുമെന്ന് സൂചനകള്‍ ഉണ്ടായിട്ടും സര്‍ക്കാരിനും സുരക്ഷാ സേനയ്ക്കും ആക്രമണം തടയാനോ നിയന്ത്രിക്കാനോ സാധിച്ചില്ല.
ഗുര്‍മീതിന്റെ അനുയായികള്‍ പൊലീസ് സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും കത്തിച്ചു. നിരവധി വാഹനങ്ങള്‍ക്കാണ് ഇവര്‍ തീയിട്ടത്. ആക്രമണം യുപിയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിച്ചിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ നിയന്ത്രണാവിധേയമാണ്. വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു.