ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന് ഡേവിഡ് ഹെഡ്‌ലി പറഞ്ഞിട്ടില്ലെന്ന് എന്‍ഐഎ. ഔദ്യോഗിക കുറ്റസമ്മതത്തില്‍ ഇത്തരത്തിലൊരു പരാമര്‍ശം ഹെഡ് ലി നടത്തിയിട്ടില്ലെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ഇസ്രത്ത് ജഹാന്‍ തീവ്രവാദിയെന്ന ഐബിയുടെ വാദം ദുര്‍ബലമായി. ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. ഇസ്രത്ത് ജഹാന്‍ കേസ് സംബന്ധിച്ചുള്ള ദുരൂഹത മാറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.