ഇബോബിയുടെ വസതിക്കു സമീപം സ്‌ഫോടനം

ഇം‌ഫാല്‍| WEBDUNIA|
മണിപ്പൂര്‍ മുഖ്യമന്ത്രി ഒ ഇബോബിയുടെ വസതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാവിലെ 10.30 നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇബോബിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വീടിനു സമീപമുള്ള കോണ്‍‌ഗ്രസ് ചീഫ് വിപ്പിന്‍റെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിലാണ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മണിപ്പൂരിലെ വിമത സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഇബോബി പ്രഖ്യാപിച്ചിരുന്നു.

ജമ്മു കാശ്‌മീരിനേക്കാള്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ 2007ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് നടന്നത്. ഏറ്റവും കൂടുതല്‍ വിമത സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം മണിപ്പൂരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :