PRATHAPA CHANDRAN|
Last Modified ബുധന്‍, 28 ജനുവരി 2009 (14:15 IST)
ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതിനെ കുറിച്ചുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. പെട്രോള്‍ വില ലിറ്ററിന് 4 രൂപയും ഡീസല്‍ വില ലിറ്ററിന് ഒരു രൂപയുമാണ് കുറയ്ക്കാന്‍ സാധ്യത.
സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതി ഇന്ന് വൈകിട്ട് യോഗം ചേരുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിന് ആനുപാതികമായാണ് ഇനധന വിലകുറയ്ക്കാനൊരുങ്ങുന്നത്.
ഡിസംബറില്‍ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 2 രൂപയും കുറച്ചിരുന്നു. ജൂലൈയില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 147 ഡോളര്‍ വരെ കുതിച്ചുയര്‍ന്നിരുന്നു. ഇപ്പോളത് ബാരലിന് 40 ഡോളര്‍ വരെ കുറഞ്ഞിട്ടുണ്ട്.
പെട്രോളിനും ഡീസലിനും ഉടന്‍ തന്നെ വിലക്കുറവ് പ്രഖ്യാപിച്ചേക്കുമെന്ന് യുപിഎ അധ്യക്ഷ സോണിയഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ നടപടിയിലൂടെ പണപ്പെരുപ്പ തോത് വീണ്ടും കുറയ്ക്കാനാവുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.