ഷില്ലോംഗ്|
WEBDUNIA|
Last Modified ബുധന്‍, 25 ഫെബ്രുവരി 2009 (18:31 IST)
ബംഗ്ലാദേശ് റൈഫിള്‍സ് ആസ്ഥാനത്തെ കലാപത്തെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ എം എല്‍ കുംവന്തും അതിര്‍ത്തി രക്ഷാസേന ഇന്‍സ്പെക്ടര്‍ ജനറല്‍(അസം, മേഘാലായ) പൃഥ്വിരാജുമായി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ ബി എസ് എഫിന് നിരദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കില്ലെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ത്രിപുരയിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ബംഗ്ലദേശ് റൈഫിള്‍സ് ധാക്കയിലെ ബിഡിആര്‍ ആസ്ഥാനത്തും പുറത്തെ കോളനിയിലും നടത്തിയ വെടിവയ്പില്‍ ഉന്നത ഉദ്യേഗസ്ഥരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.