ഇന്ത്യയില്‍ വന്‍ ആക്രമണങ്ങള്‍ക്ക് ലഷ്കര്‍ പദ്ധതി: അബു ജുന്റാല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
കശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലഷകര്‍ ഇ തോയ്ബ പദ്ധതി ഇട്ടതായി മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ അബു ജുന്റാലിന്റെ മൊഴി. നൂറോളം ഭീകരരെ ഇതിനായി പരിശീ‍ലിപ്പിച്ചതായും ജുന്റാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഭീകരരെ ആയുധങ്ങളുമായി കശ്മീരിലേക്ക് പറഞ്ഞുവിടാനാണ് ലഷ്കറിന്റെ നീക്കം. കശ്മീരില്‍ സമാധാനം തിരിച്ചുവരുന്നത് തടയാനാണിത്. നിയന്ത്രണ രേഖ വഴി ജമ്മുവിലെ പൂഞ്ച്, രജൌരി മേഖലകളിലേക്ക് കടക്കാനാണ് ഭീകരരുടെ ശ്രമം. രാജ്യത്തെ വിവിധ നഗരപ്രദേശങ്ങളും ലഷ്കറിന്റെ ലക്‍ഷ്യങ്ങളാണ്.

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഓഫിസില്‍ അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ജുന്റാലിനെ ചോദ്യം ചെയ്യുന്നത്. ഇന്ത്യയില്‍ ലഷ്കറിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളയാളാണ് ജുന്റാല്‍. ഭീകരവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ഒരു ‘ഖനി’ ആണ് ഇയാള്‍ എന്നാണ് അന്വേഷണസംഘം കരുതുന്നത്. ജൂണില്‍ സൌദി അറേബ്യയില്‍ നിന്ന് ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :