ഇന്ത്യയില്‍ 175 ഭീകരസംഘടനകള്‍ സജീവം

ന്യൂഡല്‍ഹി | WEBDUNIA| Last Modified ഞായര്‍, 13 ഏപ്രില്‍ 2008 (18:23 IST)
ഇന്ത്യയില്‍ 175 ഭീകരസംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയ സഹായത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെക്കുറിച്ച് തയ്യാറാക്കുന്ന പട്ടികയിലാണ് ഈ വിവരമുള്ളത്.

ആഭ്യന്തരമന്ത്രാലയം സൂക്ഷ്‌മമായി ഈ സംഘടനകളെ നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് അകത്തും പുറത്തും ഇവര്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിമത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് മണിപ്പൂരിലാണ്. ഇവിടെ 39 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആസാമില്‍ 36 വിമത സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.

ത്രിപുരയില്‍ 30 വിമത സംഘടനകളുണ്ട്. മേഘാലയില്‍ നാലും വിമതസംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 175 ദേശവിരുദ്ധ സംഘടനകളില്‍ 115 എണ്ണം പ്രവര്‍ത്തിക്കുന്നത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്

ജമ്മു കാശ്‌മീര്‍ 32 ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാകിസ്ഥാന്‍റെയും ചൈനയുടെയും പിന്തുണയോടെയാണ് ഭൂരിഭാഗം സംഘടനകളും പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :