ഇന്ത്യന്‍ സൈനികര്‍ മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നു: ബിക്രം സിംഗ്
ഖൈറെയര്|
WEBDUNIA|
PTI
PTI
നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സേന ആക്രമണം നടത്തിയെന്ന പാകിസ്ഥാന്റെ ആരോപണം ശരിയല്ലെന്ന് കരസേന മേധാവി ജനറല്‍ ബിക്രം സിംഗ്. പാക് സൈന്യത്തിനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് പാക് സൈന്യത്തിലെ ആരെങ്കിലും കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സൈനീകരുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ ലാന്‍സ് നായ്ക് ഹേംരാജിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഹേംരാജിനെ കൂടാതെ മറ്റൊരു സൈനികനെയും പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയിരുന്നു.
മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നവരാണ് ഇന്ത്യന്‍ സൈനികര്‍. അതിര്‍ത്തിയിലെ സ്ഥിതി അനുസരിച്ചേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചമാകൂവെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഹേംരാജിന്റെ അറുത്തുമാറ്റിയ തല തിരികെ ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ബിക്രം സിംഗ് പറഞ്ഞു. അതേസമയം, പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറിന്റെ പ്രസ്താവനയോടു മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ഖറിന്റെ പ്രസ്താവന ഇതുവരെ വായിച്ചില്ലെന്നും സിംഗ് വ്യക്തമാക്കി.
ഹേംരാജിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സിംഗ് ഉറപ്പു നല്കി.