ഇന്ത്യന്‍ ബന്ധം പുട്ടിന് ശുഭാപ്തി വിശ്വാസം

മോസ്കോ| WEBDUNIA| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (18:57 IST)
ഇന്ത്യയുമായിട്ടുള്ള ബന്ധം 2008 ല്‍ പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാളാദിമര്‍ പുട്ടിന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രാ‍ഷ്‌ട്രപതി പ്രതിഭ പാട്ടീലിന് എഴുതിയ കത്തിലാണ് ഇക്കാര്യം പുട്ടിന്‍ പറഞ്ഞത്.

‘രാഷ്‌ട്രീയ, സാമ്പത്തിക, ശാസ്‌ത്ര മേഖലകളില്‍ ഭാവിയില്‍ ഇന്ത്യയുമായി പുതിയ തലത്തിലുള്ള ബന്ധം ഉണ്ടാക്കാമെന്നാണ് കരുതുന്നത്‘ -പുട്ടിന്‍ കത്തില്‍ പറഞ്ഞു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമാണ് റഷ്യ.

ചാന്ദ്രയാന്‍ പദ്ധതി ഇന്ത്യയും റഷ്യയും സംയുക്തമായിട്ടാണ് നടത്തുന്നത്. വിവിധ ആവശ്യങ്ങള്‍ക്കുള്ള സൈനിക ചരക്ക് വിമാനം ഇന്ത്യ റഷ്യയുമായി ചേര്‍ന്ന് വികസിപ്പിച്ചു വരുന്നു.

അമേരിക്കന്‍ സൈനിക ചേരിക്ക് ബദലായി റഷ്യയും ഇന്ത്യയും ചൈനയും ചേര്‍ന്ന് ഒരു സൈനിക ചേരി ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഈ ചര്‍ച്ചക്ക് വേണ്ടത്ര പുരോഗതിയുണ്ടായില്ല.

തമിഴ്‌നാട്ടിലെ കൂടംകുളത്ത് റഷ്യ ആണവ നിലയങ്ങള്‍ നിര്‍മ്മിച്ചു വരുന്നു. ഈയിടെ അമേരിക്കക്ക് എതിരായി റഷ്യ കടുത്ത ചില തീരുമാനങ്ങള്‍ എടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :