ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ്

ശ്രീനഗര്‍| WEBDUNIA| Last Modified തിങ്കള്‍, 21 ജൂണ്‍ 2010 (10:33 IST)
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം നടത്തി. തിങ്കളാഴ്ച രാവിലെ കശ്മീരിലെ രണ്‍ബീര്‍ സിംഗ് പുര പ്രദേശത്തെ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയത്.

പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയതിനെ തുടര്‍ന്ന് ബി‌എസ്‌എഫ് തിരികെ വെടിവച്ചു. രാവിലെ നാല് മണിക്ക് തുടങ്ങിയ വെടിവയ്പ് ഒരു മണിക്കൂറോളം നീണ്ടു എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു.

ജമ്മുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ രണ്‍ബീര്‍ പുരയിലെ അബ്ദുള്ള പോസ്റ്റിനു നേര്‍ക്കാണ് വെടിവയ്പു നടന്നത്. അതിര്‍ത്തി നിയന്ത്രണ രേഖയ്ക്ക് സമീപം മച്ചിലില്‍ ഞായറാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ സൈന്യത്തിനു വേണ്ടി ജോലി ചെയ്തിരുന്ന രണ്ട് പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരുക്കുപറ്റുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :