ഇന്ത്യന്‍ ജോലിക്കാരുള്ള കപ്പല്‍ തട്ടിയെടുത്തു

ജൂബ ട്രേഡിംഗ് കമ്പനിയുടെ എം വി ജൂബ എന്ന കപ്പലാണ് കൊള്ളക്കാരുടെ പിടിയിലായത്
ജൂബ ട്രേഡിംഗ് കമ്പനിയുടെ എം വി ജൂബ എന്ന കപ്പലാണ് കൊള്ളക്കാരുടെ പിടിയിലായത്. യു‌എ‌ഇയില്‍ നിന്ന് സൊമാലിയയിലെ ബെര്‍ബെറ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്ത് ജോലിക്കാരെ ബന്ദികളാക്കിയത്.

സൊമാ‍ലിയയുടെ വടക്കന്‍ തീരത്തേക്ക് പോകുന്ന കപ്പല്‍ ഒരു നാവിക സേനാ പട്രോളിംഗ് വിമാനം കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി| അവിനാഷ്. ബി|
അഞ്ച് ഇന്ത്യക്കാരടക്കം 16 തൊഴിലാളികളുള്ള ഒരു യു‌എ‌ഇ ചരക്കു കപ്പല്‍ യെമന് സമീപത്തു വച്ച് സൊമാലി കൊള്ളക്കാര്‍ തട്ടിയെടുത്തു. ജൂലൈ 16 ന് കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.

കപ്പലില്‍ ഇന്ത്യക്കാരെ കൂടാതെ മൂന്ന് ശ്രീലങ്കക്കാരും മൂന്ന് ബംഗ്ലാദേശികളും ഒരു കെനിയക്കാരനും ഒരു സുഡാന്‍‌കാരനും, ഒരു ബര്‍മ്മക്കാരനും നാല് സൊമാലിക്കാരുമാണ് ഉള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :