മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ ഇരുരാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള ആരാധകര്‍ മത്സരം നേരിട്ടു കാണാന്‍ തയ്യാറായിക്കഴിഞ്ഞു.
ഫൈനലിന് മുമ്പുള്ള ഫൈനലിന് സാക്ഷ്യം വഹിക്കാന്‍ എത്തുന്ന പ്രമുഖരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഉണ്ടാവും. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയേയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയേയും അദ്ദേഹം കളി കാണാന്‍ ക്ഷണിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് പ്രധാനമന്ത്രിയുടെ ഈ ക്ഷണമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 30-ന് നടക്കുന്ന ഇന്ത്യ- പാക് സെമി കാണാന്‍ താനുണ്ടാവുമെന്ന് പ്രധാനമന്ത്രിയുടെ ക്ഷണക്കത്തില്‍ പറയുന്നു. മത്സരത്തിനായി എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്. ഇന്ത്യ-പാക് സെമി പോരാട്ടം സ്പോര്‍ട്ട്‌സിന്റെ വിജയമാണ്. അതിനാല്‍ ഇരുരാജ്യത്തിലെ ആരാധകര്‍ക്കുമൊപ്പം പാക് നേതാക്കളും സ്‌റ്റേഡിയത്തില്‍ ഉണ്ടാവണമെന്നാണ് പ്രധാനമന്ത്രിയുടെ കത്തിലുള്ളത്.
മന്മോഹന്റെ ക്ഷണം സ്വീകരിച്ചതായി പാക് അധികൃതര്‍ വ്യക്തമാക്കി. ഗിലാനി ഇപ്പോള്‍ പാകിസ്താനില്‍ ഇല്ലെന്നും അദ്ദേഹം തിരിച്ചത്തിയ ശേഷം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും അധികൃതര്‍ അറിയിച്ചു. മന്‍മോഹന്റെ ക്ഷണം സ്വാഗതം ചെയ്യുന്നതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ആദ്യ ഇന്ത്യ-പാക് പോരാട്ടമാണിത്. ഇന്ത്യയും പാകിസ്താനും എപ്പോള്‍ ഏറ്റുമുട്ടിയാലും മത്സരഫലം ഇരുരാജ്യങ്ങളുടെയും അഭിമാനപ്രശ്നം കൂടിയാണ്. എന്നാല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ പാകിസ്താന് മുന്നില്‍ മുട്ടുമടക്കിയിട്ടില്ല.
ഇന്ത്യ ഓസീസിനെ മുട്ടികുത്തിച്ച് വരുന്ന വരവായതിനാല്‍ മൊഹാലിയില്‍ ബ്ലാക്ക് ടിക്കറ്റിന്റെ വില കുത്തനെ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ സാധാരണ നൂറോ ഇരുന്നൂറോ രൂപ മാത്രം അധികം വാങ്ങിയായിരുന്നു ടിക്കറ്റ് വിറ്റുകൊണ്ടിരുന്നത്. എന്നാല്‍, വളരെക്കാലം കൂടി ഒരു ഇന്ത്യ - പാക് കളി വരികയായതിനാല്‍ കരിഞ്ചന്തക്കാരും വില കുത്തനെ കൂട്ടിയത്രേ!
250, 500 രൂപ വിലയുള്ള ടിക്കറ്റുകള്‍ക്ക് കരിഞ്ചന്തയില്‍ ഇരട്ടി വിലയായി. അതേസമയം, ഒരു 1000 രൂപ ടിക്കറ്റിന് ഇപ്പോള്‍ 7000 രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഇപ്പോഴത്തെ വില, കളിയുടെ ദിവസം അടുക്കുന്തോറും ടിക്കറ്റിന് കരിഞ്ചന്തയിലെ വില ഇനിയും വര്‍ദ്ധിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍