ഇതാണ് മുഖ്യമന്ത്രി, ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ യാഗത്തിന് മുടക്കുന്നത് 7 കോടി !

Chandrasekhara Rao, Telengana, Oommenchandy, Hyderabad, ചന്ദ്രശേഖര റാവു, തെലങ്കാന, ഉമ്മന്‍‌ചാണ്ടി, യാഗം, ഹൈദരാബാദ്
ഹൈദരാബാദ്| Last Modified ബുധന്‍, 23 ഡിസം‌ബര്‍ 2015 (14:42 IST)
മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വിവാദക്കുരുക്കില്‍. ഏഴുകോടി രൂപ മുടക്കി മുഖ്യമന്ത്രി നടത്തുന്ന ഒരു യാഗമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. കൃഷി നശിച്ച് ജനങ്ങള്‍ പട്ടിണികിടക്കുന്ന തെലങ്കാനയില്‍ ഇത്രയധികം പണം യാഗത്തിനായി ചെലവഴിക്കുന്നതിലെ യുക്തിയാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ചന്ദ്രശേഖര റാവുവിന്‍റെ ഫാംഹൌസിലാണ് യാഗം നടത്തുന്നത്. യാഗത്തിന് ഏഴുകോടി രൂപ ചെലവാകുമെന്ന് മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പണം സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നല്ല മുടക്കുന്നതെന്നും തന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പണം തന്ന് സഹായിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം.

ആ‍ഡംബരത്തിന്‍റെ പേരില്‍ ചന്ദ്രശേഖരറാവും മുമ്പും വിവാദത്തില്‍ പെട്ടിട്ടുണ്ട്. അഞ്ചുകോടിയുടെ ആഡംബര ബസ് മുഖ്യമന്ത്രിക്കായി വാങ്ങിയത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍ നടത്തുന്ന യാഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പങ്കെടുക്കുന്നുണ്ട്. അരലക്ഷം പേര്‍ യാഗത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :