ഇടക്കാല റയില്‍ ബഡ്ജറ്റ് ഇന്ന്

WD
കേന്ദ്രസര്‍ക്കാറിന്‍റെ ഇടക്കാല റെയില്‍വെ ബഡ്ജറ്റ്‌ പാര്‍ലമെന്‍റില്‍ വെള്ളിയാഴ്ച അവതരിപ്പിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിക്കുന്ന ബഡ്ജറ്റ് ജനപ്രിയമാക്കുന്നതിനാകും റയില്‍ മന്ത്രി ലാലുപ്രസാദ് യാദവ് ശ്രമിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷവും യാത്രാക്കൂലിയില്‍ വര്‍ധന വരുത്താത്ത ‘ലാലു മാജിക് ’ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍, ഏതെല്ലാം സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് മുന്‍‌കൂട്ടി പറയാനാവില്ല. നികുതിനിര്‍ദേശങ്ങളോ സാമ്പത്തികബാധ്യത വരുത്തുന്ന പദ്ധതികളോ ഇടക്കാല ബഡ്ജറ്റുകളില്‍ ഉള്‍പ്പെടുത്തുന്നതിന്‌ ഭരണഘടനാപരമായ വിലക്കുകളില്ല. എന്നാല്‍ കീഴ്‌വഴക്കമനുസരിച്ച്‌ അതുണ്ടാവാറില്ല.

പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാരിന്‌ സമ്പൂര്‍ണബജറ്റ്‌ അവതരിപ്പിക്കേണ്ടതു കൊണ്ട് ഇടക്കാല ബഡ്ജറ്റില്‍ കാര്യമായ പദ്ധതികളൊന്നും ഉണ്ടാവില്ലെന്ന് ലാലു വ്യക്തമാക്കിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാരിന്‌ സമ്പൂര്‍ണബജറ്റ്‌ അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി| WEBDUNIA|
ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചേക്കും. വിവിധ മേഖലകളില്‍ ഗരീബ്‌ രഥുകളും പ്രതീക്ഷിക്കാം. ഭക്ഷണവിതരണ സംവിധാനത്തില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നു സൂചനയുണ്ട്‌. 25,000 കോടിയോളം രൂപയുടെ നീക്കിയിരിപ്പ്‌ ഇത്തവണയും റയില്‍വേയ്ക്കുണ്ടാവും. ബുള്ളറ്റ്‌ ട്രെയിനുകള്‍ ഉള്‍പ്പെടെ വന്‍പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും ലാലു പ്രസാദ്‌ യാദവ്‌ മുതിര്‍ന്നേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :