അദിലാബാദ്|
സജിത്ത്|
Last Modified വ്യാഴം, 1 ജൂണ്‍ 2017 (10:11 IST)
ഭർത്താവ് മരിച്ചതിനെ തുടര്‍ന്ന് യുവതിയെ ഭർതൃവീട്ടുകാര്‍ വേശ്യാലയത്തിൽ വിറ്റു. രണ്ടു മക്കളുടെ അമ്മകൂടിയായ യുവതിയെയാണ് ബന്ധുക്കൾ 1.8 ലക്ഷം രൂപയ്ക്കു വേശ്യാലയ നടത്തിപ്പുകാരനു വിറ്റത്. ഗുജറാത്തിലെ അദിലാബാദിലുള്ള കിസ്താപൂരിലാണ് ദയനീയമായ ഈ സംഭവം നടന്നത്.
മൂന്നു വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. ഈ വർഷം ഇവരുടെ ഭർത്താവ് ജീവനൊടുക്കി. അതിനുശേഷം സമീപത്തുള്ള ഒരു സർക്കാർ സ്കൂളിൽ അറ്റൻഡറായി ജോലി നോക്കുകയായിരുന്നു യുവതി. ഭർത്താവിന്റെ മരിച്ചതോടേ ഭർതൃസഹോദരൻ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. ഒരാഴ്ചമുമ്പാണ് ഇയാൾ യുവതിയെ സമീപത്തുള്ള വേശ്യാലയത്തിൽ വിൽക്കാൻ ഇടപാട് ഉറപ്പിച്ചത്.
യുവതിയുടെ വീട്ടുകാർ ഇവരെകുറിച്ച് അന്വേഷിക്കുമ്പോൾ ഭർതൃവീട്ടുകാർ വ്യക്തമായ ഒരു മറുപടി നൽകിയിരുന്നില്ല. തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ഭർതൃവീട്ടിലെത്തി അന്വേഷിച്ചപ്പോളാണ് യുവതിയെ മറ്റാർക്കോ വിറ്റതായി അറിയാൻ സാധിച്ചത്. ഇതേതുടർന്ന് കുടുംബാംഗങ്ങൾ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.