ആസാമില്‍ ബലാത്സംഗ മഹോത്സവം: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ രോഷം; വെബ്‌സൈറ്റിനെതിരേ കേസ്
ചെന്നൈ|
WEBDUNIA|
PRO
PRO
ആസാമില്‍ ബലാത്സംഗ മഹോത്സവം തുടങ്ങുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച വെബ്സൈറ്റിനെതിരേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യയില്‍ ആസാം ബലാത്സംഗ മഹോത്സവം ഈയാഴ്ച തുടങ്ങുന്നു(The Assam Rape Festival In India Begins This Week) എന്ന തലക്കെട്ടോടെ നാഷണല്‍ റിപ്പോര്‍ട്ട് ഡോട്ട് നെറ്റ് എന്ന സൈറ്റില്‍ വന്ന വാര്‍ത്തയാണ് വിവാദമായത്. അമേരിക്കന്‍ സൈറ്റില്‍ വന്ന വാര്‍ത്ത ആയിരകണക്കിനു പേരാണ് വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ഷെയര്‍ ചെയ്തത്. റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്ന പടമാകട്ടെ കുംഭമേളയില്‍ പങ്കെടുക്കുന്ന നാഗസന്യാസിമാരുടെയും.
സംഭവം വിവാദമായതോടെ റിപ്പോര്‍ട്ട് ആക്ഷേപഹാസ്യ രീതിയില്‍ അവതരിപ്പിക്കുകയാണ് എന്നായിരുന്നു വെബ്‌സൈറ്റ് അധികൃതരുടെ വിശദീകരണം. ഇന്ത്യയെയും സംസ്ഥാനങ്ങളായ ആസാമിനെയും തമിഴ്‌നാടിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആസാം ഡിജിപി ജയന്തോ നാരായണ്‍ ഉത്തരവിട്ടു. സമാനമായൊരു റിപ്പോര്‍ട്ട് പഞ്ചാബിനെക്കുറിച്ച് ഈ സൈറ്റില്‍ വന്നതും വിവാദമായിരുന്നു.
ആസാമില്‍ കഴിഞ്ഞ ദിവസം രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കലാപത്തിന് കാരണമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി പ്രതീകാത്മകമായാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് വിശദീകരണമെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
അടുത്ത പേജില്‍: സൈറ്റില്‍ വന്ന വാര്‍ത്തയുടെ വിവര്‍ത്തനം